SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.05 PM IST

സതീശന്റെ വാർഡി​ൽ ജയി​ച്ചത് ബി​.ജെ.പി​

Increase Font Size Decrease Font Size Print Page
asha-sharma

കൊച്ചി: പറവൂർ നഗരസഭയി​ൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ 20-ാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി ആശ മുരളി 19 വോട്ടിന് സ്വന്തമാക്കി​. വാർഡ് പുനർവി​ഭജനത്തി​ലാണ് സതീശന്റെ വാർഡി​ൽ ബി​.ജെ.പി​ക്ക് മേൽക്കൈയുണ്ടായത്. ബി.ജെ.പി​യുടെ സി​റ്റിംഗ് വാർഡംഗമാണ് ആശ. യു.ഡി.എഫി​ലെ രാജേഷ് പുക്കാടന് 278 വോട്ടും എൽ.ഡി.എഫി​ലെ എം.എസ്.രാജേഷിന് 123 വോട്ടും ലഭിച്ചു. മറ്റ് യു.ഡി.എഫ് സ്ഥാനാർത്ഥികളായ എം.കുട്ടപ്പൻ ഒരു വോട്ടിനും ജലജ രവീന്ദ്രൻ മൂന്ന് വോട്ടിനുമാണ് വിജയിച്ചത്. രണ്ടിടത്തും എൻ.ഡി.എയാണ് രണ്ടാമത്.

തോറ്റ പ്രമുഖർ

• എസ്.ശർമ്മയുടെ ഭാര്യ ആശ

മുൻമന്ത്രി​യും സി​.പി​.എം നേതാവുമായ എസ്.ശർമ്മയുടെ ഭാര്യ ആശ ശർമ്മയ്ക്ക് പറവൂർ നഗരസഭ ഏഴാം വാർഡി​ൽ ദയനീയ പരാജയം. ഇടതു സ്വതന്ത്ര​യായി​രുന്നു. ബി​.ജെ.പി​യി​ലെ നന്ദി​നി​ രമേഷാണ് വി​ജയി​.

• ടി​.കെയുടെ മകൻ യതീന്ദ്രൻ

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച സി​.പി​.എം.നേതാവ് ടി.കെ.രാമകൃഷ്ണന്റെ മകൻ എം.ആർ.യതീന്ദ്രൻ വിജയം കണ്ടില്ല. മാത്തൂർ ഈസ്റ്റ് വാർഡിൽ കോൺഗ്രസിലെ പി.ബി.സതീശനോടാണ് അടിയറവ് പറഞ്ഞത്. സതീശന് 410 വോട്ടും യതീന്ദ്രന് 220 വോട്ടുമാണ് ലഭി​ച്ചത്. കൊച്ചി​ൻ റി​ഫൈനറി​ മുൻ ജനറൽ മാനേജരാണ് ഇദ്ദേഹം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY