ആലപ്പുഴ : ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള ആലപ്പുഴയിൽ തകർപ്പൻ പ്രകടനവുമായി യു.ഡി.എഫ്. കുട്ടനാട്ടിലെ കൈനകരി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. ഇടതിന് മൃഗീയഭൂരിപക്ഷമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തെന്ന ബാലികേറാ മലയിലേക്ക് ഒറ്റയടിക്ക് എട്ട് യു.ഡി.എഫ് അംഗങ്ങൾ കടന്നുവന്നു. സി.പി.എം - സി.പി.ഐ തർക്കം നിലനിന്നിരുന്ന രാമങ്കരിയടക്കമുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നേറ്റം. ആകെയുള്ള ആറ് നഗരസഭകളിൽ അഞ്ചും വലത്തേക്ക് ചാഞ്ഞു. ജില്ലയിൽ എൻ.ഡി.എയും മികച്ച മുന്നേറ്റമാണ് നടത്തിയത്. അഞ്ച് ഗ്രാമപഞ്ചായത്തുകൾ സ്വന്തമാക്കുകയും, നിരവധി വാർഡുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ആലപ്പുഴ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള ആലപ്പുഴ നഗരസഭയിലെ 24 നഗരസഭാ വാർഡുകളിൽ 11 എണ്ണം മാത്രമാണ് എൽ.ഡി.എഫിന് അനുകൂലമായത്. സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടമായി. ആര്യാട് പഞ്ചായത്തിൽ ഇടത് തരംഗം നിലനിറുത്താനായി. മണ്ണഞ്ചേരിയിൽ 24ൽ 12എണ്ണം സ്വന്തമായത് ആശ്വാസമാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 24ൽ 15 സീറ്റ് ഇടതിന് സ്വന്തമാക്കാനായി. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 20 സീറ്റുകളിൽ പത്തെണ്ണം ഇടതും, 9 എണ്ണം വലതും, ഒരണ്ണം എൻ.ഡി.യും നേടി.
നിയമസഭാ മണ്ഡലങ്ങളിലെ
മുന്നണികളുടെ നേട്ടവും കോട്ടവും
അമ്പലപ്പുഴ
ആലപ്പുഴ നഗരസഭയിലെ 25 വാർഡുകളിൽ പതിമൂന്നെണ്ണവും യു.ഡി.എഫ് സ്വന്തമാക്കി. ഒരിടത്ത് എസ്.ഡി.പി.ഐ വിജയിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 20 വാർഡുകളിൽ ഏഴിടത്താണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും വിജയിച്ചത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ നാല് വാർഡുകൾ എൻ.ഡി.എ നേടി. നേരിയ മുൻകൂക്കം മാത്രമാണ് എൽ.ഡി.എഫിനുള്ളത്. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറ് സീറ്റുകളാണ് എൻ.ഡി.എ അക്കൗണ്ടിലാക്കിയത്. മൂന്ന് വാർഡുകളിൽ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. പുറക്കാട് പഞ്ചായത്തിൽ യു.ഡി.എഫിനാണ് മേൽക്കൈ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു.
അരൂർ
അരൂക്കുറ്യിൽറി എൽ.ഡി.എഫ്, അരൂരിൽ യു.ഡി.എഫ്, ചേന്നം - പള്ളിപ്പുറം പഞ്ചായത്തിൽ ഏഴ് സീറ്റുകൾ വീതം നേടി യു.ഡി.എഫ് - എൻ.ഡി.എ സമനില, എഴുപുന്ന യു.ഡി.എഫ്, കോടംതുരുത്ത് എൽ.ഡി.എഫ്, കുത്തിയതോട് എൽ.ഡി.എഫ്, പാണാവള്ളി എൽ.ഡി.എഫ്, പെരുമ്പളം എൽ.ഡി.എഫ്, തൈക്കാട്ടുശ്ശേരി എൽ.ഡി.എഫ്, തുറവൂർ എൽ.ഡി.എഫ്
ചേർത്തല
ചേർത്തല നഗരസഭ എൽ.ഡി.എഫ്, ചേർത്തല തെക്ക് പഞ്ചായത്ത് യു.ഡി.എഫ്, കടക്കരപ്പള്ളി യു.ഡി.എഫ്, കഞ്ഞിക്കുഴി എൽ.ഡി.എഫ്, മുഹമ്മ എൽ.ഡി.എഫ്, പട്ടണക്കാട് യു.ഡി.എഫ്, തണ്ണീർമുക്കം എൽ.ഡി.എഫ്, വയലാർ എൽ.ഡി.എഫ്
ഹരിപ്പാട്
യു.ഡി.എഫിന്റെ ഏക സിറ്റിംഗ് നിയമസഭാ മണ്ഡലത്തിൽ നഗരസഭാ ഭരണം നിലനിറുത്താൻ യു,ഡി.എഫിന് സാധിച്ചു. ആറാട്ടുപുഴ യു.ഡി.എഫ്, ചെറുതന എൽ.ഡി.എഫ്, ചിങ്ങോലി എൽ.ഡി.എഫ് എന്നിവർ മുന്നേറി. കാർത്തികപ്പള്ളിയിൽ എൻ.ഡി.എ ആകെയുള്ള 14 വാർഡുകളിൽ ആറ് സീറ്റുകൾ എൻ.ഡി.എ വിജയിച്ചു. കരുവാറ്റ പഞ്ചായത്തിൽ ഏഴ് സീറ്റു വീതം നേടി എൽ.ഡി.എഫും യു,ഡി.എഫും ഒപ്പത്തിനൊപ്പമാണ്. രണ്ട് സീറ്റുകളിൽ എൻ.ഡി.എ വിജയിച്ചു. കുമാരപുരം എൽ.ഡി.എഫ്, മുതുകുളം യു.ഡി.എഫ്, പള്ളിപ്പാട് യു.ഡി.എഫ്
കുട്ടനാട്
ചമ്പക്കുളം , എടത്വ, കൈനകരി , പുളിങ്കുന്ന്, മുട്ടാർ, രാമങ്കരി , തലവടിഎന്നിവ യു.ഡി.എഫ്, കാവാലം , നെടുമുടി, വെളിയനാട് എൽ.ഡി.എഫ്. നീലംപേരൂരിൽ 14ൽ ഏഴ് സീറ്റും എൻ.ഡി.എ വിജയിച്ചു. യു.ഡി.എഫ് രണ്ടും, എൽ.ഡി.എഫ് മൂന്ന് സീറ്റും വിജയിച്ചപ്പോൾ ചക്കച്ചംപാക്ക വാർഡിൽ സ്വതന്ത്രൻ വിജയിച്ചു. തകഴിയിൽ യു.ഡി.എഫും - എൻ.ഡി.എയും അഞ്ച് സീറ്രുകൾ നേടി സമനിലയിലാണ്.
മാവേലിക്കര
നഗരസഭ യുഡി.എഫ് , ചുനക്കര, മാവേലിക്കര തെക്കേക്കര, നൂറനാട്, തഴക്കര എൽ.ഡി.എഫ്., താമരക്കുളത്തും, പാലമേലും, വള്ളികുന്നത്തും എൽഡി.എഫിനും യു,ഡി.എഫിനും സമനില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |