
കോട്ടയം : സർക്കാരിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ് തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മിന്നുന്ന വിജയമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫിന്റെ വിജയം ആധികാരികവും ജനകീയവുണ്. അഴിമതിയ്ക്കും, കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് കാണാൻ കഴിഞ്ഞത്. വികസനത്തിന്റെ പേരിൽ പ്രഖ്യാപനങ്ങൾ മാത്രം നടത്തി, നടപ്പാക്കലിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചത് ജനങ്ങൾ തിരിച്ചറിഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |