SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.11 PM IST

വീട്ടിൽ അതിക്രമിച്ച് കയറി  പണംതട്ടിയവർ അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
binto

കോട്ടയം : വീട്ടിൽ അതിക്രമിച്ച് കയറി പണംതട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. രണ്ടും മൂന്നും പ്രതികളായ പെരുമ്പായിക്കാട് കണ്ണച്ചാൽ ബിന്റോ (26), അതിരമ്പുഴ പാറോലിക്കൽ ബിലാൽ ബക്കർ (30) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ജിതിൻ (30) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 11 ന് തിരുനക്കര സ്വദേശിയുടെ വാടക വീട്ടിലാണ് സംഭവം. സംഘം ചേർന്ന് അതിക്രമിച്ച് കയറി വീട്ടിലെ ടി.വി, പ്രൊജക്ടർ എന്നിവ കസേര കൊണ്ട് അടിച്ച് പൊട്ടിച്ച് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുൺ., വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ., പ്രിൻസിപ്പൽ എസ്.ഐ ഹരികൃഷ്ണൻ, പ്രബോഷണറി എസ്.ഐ. ആകാശ്, എ.എസ്.ഐ സജ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ വരുൺ ദേവ്, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, അബ്ദുൽ ഫൈസൽ, വിനയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY