SignIn
Kerala Kaumudi Online
Thursday, 19 February 2026 12.27 AM IST

തെയ്യം കെട്ട് മഹോത്സവത്തിന് കൂവം അളന്നു

Increase Font Size Decrease Font Size Print Page
waayanttu

നീലേശ്വരം: മടിക്കൈ ഓർക്കോൽ മീത്തലപുര തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് മാർച്ച് 6, 7, 8 തീയ്യതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായുള്ള കൂവം അളക്കൽ ചടങ്ങ് നടന്നു. ​ ഇന്നലെ രാവിലെ 9.30 മുതൽ 10.30 വരെ നിശ്ചയിച്ച മുഹൂർത്തത്തിലാണ് സമർപ്പണഭാവത്തോടെ ചടങ്ങ് പൂർത്തിയാക്കിയത്. ​പെരിയാങ്കോട്ട് ഭഗവതി സ്ഥാനികൻമാരുടെയും വെളിച്ചപ്പാടൻമാരുടെയും തറവാട് കാരണവർ കുമാരൻ ചെർളത്ത്, വിവിധ കഴകങ്ങളിലെ ആചാര്യ സ്ഥാനിക‌ർ, വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ, തറവാട് അംഗങ്ങൾ, വിവിധ പ്രദേശ വാസികൾ, മാതൃസമിതി അംഗങ്ങൾ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ​ആഘോഷ കമ്മിറ്റി ചെയർമാൻ സി. പ്രഭാകരൻ, വൈസ് ചെയർമാൻ അനിൽ നീരളി, ജനറൽ കൺവീനർ ഗംഗാധരൻ താളിക്കുണ്ട്, ട്രഷറർ നാരായണൻ ഓർക്കോൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 28 വർഷത്തിനു ശേഷമാണ് ഇവിടെ തെയ്യം കെട്ട് നടക്കുന്നത്.

TAGS: LOCAL NEWS, KASARGOD, THEYYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY