
നെയ്യാറ്റിൻകര: ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെയും അമരവിള ഗുരുദേവ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അരുവിപ്പുറം കൊടിതൂക്കിമലയിൽ മാസം തോറും നടത്തിവരുന്ന വിജ്ഞാന സരണി അമരവിള തമ്പി ഉദ്ഘാടനം ചെയ്തു.
ശ്രിനാരായണ ഗുരുദേവന്റെ ക്ഷേത്ര പ്രതിഷ്ഠാ ക്രമവും ആദ്ധ്യാത്മിക നവോത്ഥാന വിപ്ലവ മാതൃകയും എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചയ്ക്ക് ഗുരുസാഹിതി ചെയർമാൻ മലയാലപ്പുഴ സുധൻ നേതൃത്വം നൽകി. കവി അരുമാനൂർ രതികുമാർ,നാണി ആശാന്റെ ചെറുമകൻ സുകുമാരൻ,കെ.ആർ.രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |