കുന്നത്തൂർ: പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ യു.ഡി.എഫ് സ്ഥാനാർത്ഥി തസ്നിക്ക് (30) ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ പള്ളിശേരിക്കൽ തെക്ക് പതിനഞ്ചാം വാർഡിൽ മിന്നും വിജയം.
ഡിസംബർ 5ന് രാത്രി 10 മണിയോടെയാണ് തസ്നിക്ക് പരിക്കേറ്റത്. ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനത്തിന്റെ മുകൾഭാഗം സ്വീകരണ പര്യടനത്തിനിടെ പള്ളിശേരിക്കൽ വച്ച് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തസ്നികിന്റെ ഇടത് കൈയ്യിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങി. ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ഥാനാർത്ഥിയായിരുന്നതിനാൽ അടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ തസ്നി, അസഹ്യമായ വേദന കടിച്ചമർത്തിയാണ് വീണ്ടും പ്രചരണത്തിൽ സജീവമായത്. കടുത്ത മത്സരത്തിനൊടുവിൽ 384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |