
തിരുവനന്തപുരം: സമൂഹത്തിൽ വർഗീയ വിഷം കലർത്തുകയും രാജ്യത്തിന്റെ ചരിത്രത്തെ തള്ളിപ്പറഞ്ഞ് ഗാന്ധിനിന്ദ നടത്തുകയും ചെയ്യുന്ന സംഘപരിവാറിന്റെ പണിയാണ് സി.പി.എമ്മും കേരളത്തിൽ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും നാട്ടിൽ സി.പി.എം ഗാന്ധി നിന്ദ നടത്തിയത് ആരെ സന്തോഷിപ്പിക്കാനാണ്?. തിരഞ്ഞെടുപ്പിൽ തോറ്റിട്ടും സംസ്ഥാനത്താകെ അക്രമം നടത്തുന്നത് എന്തിനു വേണ്ടിയാണ്. പയ്യന്നൂർ രാമന്തളി കൾച്ചറൽ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അടിച്ചു തകർത്തു. ഗാന്ധി പ്രതിമയുടെ മൂക്കും കണ്ണടയും തകർത്തു. പയ്യന്നൂർ നഗരസഭ 44ാം വാർഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും അക്രമികൾ തകർത്തിട്ടുണ്ട്. സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനൽ സംഘത്തെ അടക്കി നിറുത്താനുള്ള ബാദ്ധ്യത ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടെന്നത് പിണറായി വിജയൻ മറക്കരുത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി തയാറാകണം. തയാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |