
കൊല്ലം: കൊല്ലത്തിന് നല്ല ശ്വാസം ക്യാമ്പയിന്റെ ഭാഗമായി വാക്കത്തോൺ, അവബോധ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. വീ പാർക്കിൽ നടന്ന പരിപാടിയിൽ സർക്കിൾ ഒഫ് കൈൻഡ്നെസ് എൻ.ജി.ഒ സെക്രട്ടറി ഡോ. സമീർ സലാഹുദീൻ അദ്ധ്യക്ഷനായി. പൾമനോളജിസ്റ്റ് ഡോ. ഹാദി നിസാർ അഹമ്മദ് അവബോധ ക്ലാസെടുത്തു. ക്വിലോൺ ഓങ്കോളജി ഗ്രൂപ്പ് പ്രസിഡന്റ് ഡോ. എ.മുനീർ, ജില്ലാ ഫയർ ഓഫീസർ രാംകുമാർ, ക്വിലോൺ ചെസ്റ്റ് ക്ലബ് പ്രസിഡന്റ് ഡോ. അതുൽ തുളസി, ജില്ലാ പൊലീസ് ഓഫീസേഴ്സ് അസോ. സെക്രട്ടറി ജിജു.സി.നായർ, കേരള പൊലീസ് അസോ. ജില്ലാ പ്രസിഡന്റ് എസ്.ആർ.കൃഷ്ണകുമാർ, അജി, ഉവൈസ് നാസർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ട്രാഫിക് വാർഡന്മാർക്കും ഹോം ഗാർഡുകൾക്കുമുള്ള റെസ്പിറേറ്ററി മാസ്ക് വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |