
കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ (65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ റീത്ത, മക്കൾ ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.
മൃതദേഹം നാളെ (ചൊവ്വാഴ്ച) രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്‌പിറ്റലിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ എത്തിക്കും.
മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിലാണ് സംസ്ക്കാരം. രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് ഷാജി ബേബി ജോൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |