SignIn
Kerala Kaumudi Online
Tuesday, 16 December 2025 3.46 PM IST

തങ്ക അങ്കി ഘോഷയാത്ര 23ന് പുറപ്പെടും

Increase Font Size Decrease Font Size Print Page
s


ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബർ 23ന് രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 23 ന് രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമുണ്ട്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ : 23ന് രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (ആ രംഭം). 7.15ന് മൂർത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാർ തേവലശേരി ദേവി ക്ഷേത്രം. 9.30ന് നെടുംപ്രയാർ ജംഗ്ഷൻ. 10ന് കോഴഞ്ചേരി ടൗൺ. 10.10ന് കോഴഞ്ചേരി ശ്രീ മുരുകാ കാണിക്ക മണ്ഡപം, 10.20ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളേജ് ജംഗ്ഷൻ. 10.30ന് കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂർ ഇടത്താവളം. 11.20ന് ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂർ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂർ കോളനി ജംഗ്ഷൻ. 12.30ന് ഇലന്തൂർ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തിൽ മലനട ജംഗ്ഷൻ. 2.30ന് അയത്തിൽ കുടുംബയോഗ മന്ദിരം. 2.40ന് അയത്തിൽ ഗുരുമന്ദിര ജംഗ്ഷൻ. 2.50ന് മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന് മുട്ടത്തുകോണം എസ്എൻഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാൽ. രാത്രി 7ന് ഊപ്പമൺ ജംഗ്ഷൻ. രാത്രി 8ന് ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം). ഡിസംബർ 24ന് രാവിലെ 8ന് ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂർ ജംഗ്ഷൻ. 10.45ന് പത്തനംതിട്ട ഊരമ്മൻ കോവിൽ. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കൽ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78ാം നമ്പർ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം). ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എൻഡിപി മന്ദിരം. 3.15ന് മേക്കൊഴൂർ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷൻ. 4.30ന് പാലമറ്റൂർ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂർ മുക്ക്. രാത്രി 7.45ന് കോന്നി ടൗൺ. രാത്രി 8ന് കോന്നി ചിറയ്ക്കൽ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം). ഡിസംബർ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂർ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കൽ. 9ന് വെട്ടൂർ ക്ഷേത്രം (പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമൺകാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമൺ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം). ഡിസംബർ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കൽ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം). പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.