
വൈക്കം : എസ്.എൻ.ഡി.പി യോഗം 114ാം നമ്പർ മൂത്തേടത്തുകാവ് ശാഖയിലെ സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ കുടുംബ യൂണിറ്റ് വാർഷികാഘോഷം യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാജേഷ്‌മോഹൻ ഉദ്ഘാടനം ചെയ്തു. മഴുവഞ്ചേരി ക്ഷേത്രംമേൽശാന്തി സുനിൽ ശാന്തി ഗുരു പൂജ നടത്തി. ശാഖാ പ്രസിഡന്റ് ബിജു കൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ശിവദാസ് പാലുവിരുത്തിൽ മുഖ്യപ്രഭാഷണം നടത്തി. മഹേഷ് പുത്തൻ തറ, അനിൽ കുമാർ കുട്ടുമ്മേൽ, തങ്കച്ചൻ കിഴക്കേപാലുവിരുത്തിൽ, ശശിധരൻ കാക്കാലംതറ, സുരേന്ദ്രൻ പുള്ളോന്തറ, കെ. ഡി. സുഷമ, സൗമ്യ അരുൺ, ചെയർമാൻ അമൃത വിഷ്ണു, അഡ്വ.ഷിനു അഭിലാഷ്, അനിത വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |