SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

ചമതച്ചാൽ പള്ളിയിൽ തിരുനാളിന് കൊടിയേറി

Increase Font Size Decrease Font Size Print Page
kodiyett

പയ്യാവൂർ: ചമതച്ചാൽ വിശുദ്ധ എസ്തപ്പാനോസ് തീർത്ഥാടന പള്ളിയിൽ പതിനൊന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ജിബിൽ കുഴിവേലിൽ കൊടിയേറ്റി. നൊവേന, പരിശുദ്ധ കുർബാന, പരേതസ്മരണ എന്നിവക്ക് ഫാ.ജോസ് വട്ടുകുളത്തിൽ കാർമികത്വം വഹിച്ചു. ഇന്നു മുതൽ 23 വരെ വൈകുന്നേരം 4 മുതൽ ആരാധന, കുമ്പസാരം, നൊവേന, പരിശുദ്ധ കുർബാന എന്നിവയുണ്ടായിരിക്കും. ഫാ.മാണി ആട്ടേൽ, ഫാ.ബിബിൻ അഞ്ചെമ്പിൽ, ഫാ.ജേക്കബ് മൂരിക്കുന്നേൽ, ഫാ.ടോം പുത്തൻപുരയ്ക്കൽ, ഫാ.സൈജു മേക്കര, ഫാ.തോമസ് വട്ടക്കാട്ട്, ഫാ.ജോമി പതീപ്പറമ്പിൽ, ഫാ.ജിക്കു തൈത്തയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.26ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ റാസക്ക് ഫാ.ജിസ്‌മോൻ മരങ്ങാലിൽ മുഖ്യകാർമികത്വം വഹിക്കും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY