
കൊച്ചി: സംസ്ഥാനത്തെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ വിജയിച്ചവർക്കെല്ലാം കിട്ടിയത് രണ്ടക്ക വോട്ട്. വന്യമൃഗ സങ്കേതമായ കൊടുംവനത്തിലെ പഞ്ചായത്തിൽ ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്തതുകൊണ്ട് ഒറ്റയടിപ്പാതയിലൂടെ വീടുകളിൽ നടന്നെത്തിയായിരുന്നു പ്രചാരണം.
മൂന്നാറിൽ നിന്ന് 54 കിലോമീറ്റർ അകലെയുള്ള ഇടമലക്കുടിയിൽ 14 ൽ 13വാർഡുകളിലും ത്രികോണമത്സരമായിരുന്നു. 73 വോട്ട് നേടിയ ഷെഡ്കുടിയിലെ സി.പി.എം സ്ഥാനാർത്ഥി ബിനുവാണ് വിജയികളിൽ ഒന്നാമൻ. 2020ൽ യു.ഡി.എഫിനും (6) ബി.ജെ.പിക്കും (5) പിന്നിൽ രണ്ട് സീറ്റ് നേടിയ എൽ.ഡി.എഫ് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. 8 സീറ്റാണ് ഇടത് നേടിയത്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പുരുഷ വോട്ടർമാരാണ് ഇവിടെ കൂടുതൽ.
കക്ഷിനില
ആകെ വാർഡുകൾ.... 14
എൽ.ഡി.എഫ്:............. 8
ബി.ജെ.പി...................... 3
യു.ഡി.എഫ്................. 2
സമനില.........................1
വിജയികളും വോട്ടും
1. മീൻകുത്തിക്കുടി: സെൽവി (കോൺഗ്രസ്) 55
2. നെന്മണിക്കുടി: ദാമോദരൻ (സി.പി.എം) 50
3. മുളകുതറക്കുടി: ഗോവിന്ദരാജ് (സി.പി.എം) 70
4. കീഴ്പത്താംകുടി: ലവൻ (സി.പി.ഐ) 30
5. ഷെഡ്കുടി: ബിനു (സി.പി.എം) 73
6. നൂറടിക്കുടി: ഭോവതി (സി.പി.എം) 40,
7. പരപ്പയാർകുടി: ലളിത (കോൺ.) 63,
8. തേൻപാറക്കുടി: കാശിരാമൻ (ബി.ജെ.പി) 56,
9. വടക്കേ ഇഢലിപ്പാറക്കുടി: വാസവേന്ദ്രൻ (സി.പി.എം) 49,
10. തെക്കേ ഇഢലിപ്പാറക്കുടി: വിജയലക്ഷ്മി (കോൺ.) 35,
11. ആണ്ടവൻകുടി: ശ്രീനിവാസൻ (സി.പി.എം) 42,
12. സൊസൈറ്റിക്കുടി: മണിമാല (ബി.ജെ.പി) 43,
13. അമ്പലപ്പടിക്കുടി: വിജി (ബി.ജെ.പി) 24,
14. കാവക്കാട്ടുകുടി: സുധാധ (സി.പി.എം) 38,
ആകെ വോട്ടർമാർ.................1803
(പുരുഷൻ- 910, സ്ത്രീ -893)
രേഖപ്പെടുത്തിയ വോട്ട് ........ 1236
എൽ.ഡി.എഫ്...........................587
യു.ഡി.എഫ്...............................346
ബി.ജെ.പി...................................303
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |