
ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രാചീന ആചാരങ്ങളിലൊന്നായ ധനുമാസകമ്പ വഴിപാടുകൾ ആരംഭിച്ചു. ക്ഷേത്ര സന്നിധിയിൽ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ധനുമാസ കമ്പത്തിന് തിരിതെളിയിക്കുന്ന പോർക്കോലിൽ കുടുംബക്കാരണവരായ രാജഗോപലൻ നായർക്ക് തണുങ്ങ് കൈമാറി. തണുങ്ങുപെറുക്ക് ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചുകൊണ്ട് ജനുവരി 13ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആചാരത്തറയിൽ കമ്പത്തിന് തിരികൊളുത്തും. ആറന്മുള ക്ഷേത്ര ചരിത്രത്തോളം പഴക്കമുള്ള ഈ ആചാരം കാർഷിക സമൃദ്ധിയുമായും ദ്രാവിഡപെരുമയുമായും ബന്ധപ്പെട്ടു കിടക്കുന്നു. ദ്വാപരയുഗത്തിൽ നരനാരായണൻമാർ കൃഷ്ണാർജ്ജുനന്മാരായി അവതരിച്ച് അഗ്നിദേവനു വേണ്ടി ഖാണ്ഡവവനദഹനം നടത്തിയതിന്റെ ഓർമ്മയ്ക്കായി ആണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ധനു മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് മൂർത്തിട്ട ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിന്ന് വഴിപാട് സ്വീകരിക്കുന്നതിനായി പോകുന്നതും ആറന്മുളയപ്പന്റെ അത്താഴ ശ്രീബലിയോടുകൂടി അതത് ദിവസത്തെ തണുങ്ങ് വഴിപാട് സ്വീകരിക്കൽ ചടങ്ങ് അവസാനിക്കുന്നതുമാണ്. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശശി കണ്ണങ്കേരിൽ, കമ്പ നിർവ്വഹണ സമിതി കൺവീനർ വി.സുരേഷ് കുമാർ, ജോയിന്റ് കൺവീനർ എൻ.മനോജ് കുമാർ, മുരളിലാൽ, മോഹനചന്ദ്രൻ, സുരേഷ് കുമാർ, രഞ്ജിത് കുമാർ, വിജയകൃഷ്ണൻ, ഓമനക്കുട്ടൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
തണുങ്ങ് പെറുക്ക് വഴിപാട് സ്വീകരിക്കുന്നതിന് ബന്ധപ്പെടുക.
ഫോൺ : 9947955180, 9846257543.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |