
കൊച്ചി: കേരള കത്തോലിക്ക ബിഷപ്പ്‌സ് കോൺഫറൻസിന്റെ (കെ.സി.ബി.സി) അവാർഡ് സമർപ്പണം മന്ത്രി പി.രാജീവ് നിർവഹിച്ചു. പി.ഒ.സിയിൽ നടന്ന ചടങ്ങിൽ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ അദ്ധ്യക്ഷനായി.
ടോം ജേക്കബ്, വി.ജെ.ജെയിംസ്, ഡോ. തോമസ് വള്ളിയണിപ്പുറം, സ്‌റ്റെഫി സേവ്യർ, ബേബിച്ചൻ ഏർത്തായിൽ, ജോർജ് മരങ്ങോളി, ഫാ.ജോൺ വിജയൻ, ബ്രിട്ടോ വിൻസെന്റ് എന്നിവർ അവാർഡുകൾ സ്വീകരിച്ചു. ടി.ജെ.വിനോദ് എം.എൽ.എ, പി.ഒ.സി ഡയറക്ടർ ഫാ.തോമസ് തറയിൽ എന്നിവർ സംസാരിച്ചു. മാദ്ധ്യമം, സാഹിത്യം, ദാർശനികചിന്ത, യുവപ്രതിഭ, ഗുരുസേവനം മേഖലകളിൽ മികവ് പുലർത്തിയവർക്കാണ് അവാർഡുകൾ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
