SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

വൃദ്ധയുടെ മാല കവർന്ന യുവതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
ashwathi-
അശ്വതി

പറവൂർ: വൃദ്ധയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതിയെ (28) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്ത് വീട്ടിൽ താമസിക്കുന്ന 76 വയസുള്ള വൃദ്ധയുടെ വീട്ടിൽ കയറി ആക്രമിച്ച് ഒന്നര പവൻ സ്വർണ മാലയാണ് കവർന്നത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. എം.ഡി.എം.എ സൂക്ഷിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം, മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അശ്വതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY