പട്ടാമ്പി: എം.ഇ.എസ്. ആർട്സ് ആന്റ് സയൻസ് കോളേജിൽ അറബിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് അറബിക് വിഭാഗം മേധാവി എ.മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അദ്ധ്യക്ഷത വഹിക്കും. കോളേജ് സെക്രട്ടറി ഹംസ കെ.സൈദ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, അഡ്മിനിസ്‌ട്രേറ്റർ എസ്.എ.തങ്ങൾ, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ.സുലൈമാൻ വിളത്തൂർ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
