പത്തനംതിട്ട : നാടെങ്ങും നക്ഷത്രങ്ങൾ മിന്നി തിളങ്ങുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്കായി വിപണി ഒരുങ്ങിക്കഴിഞ്ഞു. കണ്ണഞ്ചുന്ന നിറങ്ങളുമായി നക്ഷത്രങ്ങളും വിവിധ ലൈറ്റുകളും വിൽപ്പനശാലകളിൽ നിറഞ്ഞിരിക്കുന്നു. പത്തുരൂപയുടെ കുഞ്ഞൻ നക്ഷത്രങ്ങൾ മുതൽ 1300 രൂപ വരെയുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 100 രൂപ മുതൽ മുകളിലേക്ക് എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണിയിൽ ലഭിക്കും. പഴയകാല പേപ്പർ നക്ഷത്രങ്ങളും ട്രൻഡിംഗായുണ്ട്. ഇതിൽ വാൽ നീണ്ട നക്ഷത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ചെറുകിട സംരംഭകരും നക്ഷത്ര വിൽപന തുടങ്ങി. ഓൺലൈനിലൂടെയും വിൽപ്പന പൊടിപൊടിക്കുന്നു. റെഡിമെയ്ഡ് പുൽക്കൂടുകൾ, വിവിധ അലങ്കാര വസ്തുക്കൾ, ഫൈബറും പ്ലാസ്റ്റിക്കും കൊണ്ടുണ്ടാക്കിയ മഞ്ഞുതുള്ളി പൊഴിയുന്ന ക്രിസ്മസ് ട്രീകൾ, സാന്താക്ലോസ് വസ്ത്രങ്ങൾ, തൊപ്പികൾ തുടങ്ങിയവയെല്ലാം വിപണിയിൽ തരംഗമായിക്കഴിഞ്ഞു. നൂറ് മുതൽ 8000 രൂപ വിലവരെയുള്ള സാന്താക്ലോസ് വസ്ത്രങ്ങൾ കടകളിലുണ്ട്. 100 മുതൽ 300 വരെ വിലയാകും സാന്താക്ലോസ് തൊപ്പികൾക്ക്. അഞ്ഞൂറ് രൂപ മുതൽ 1300 രൂപ വരെയുള്ള പുൽക്കൂടുകളുമുണ്ട്. ഇവ സെറ്റായും അല്ലാതെയും ലഭിക്കും. ക്രിസ്മസ് കരോൾ ആവശ്യങ്ങൾക്കുള്ള അലങ്കാര വസ്തുക്കളാണ് ഇപ്പോൾ വില്പനയേറെയും. പേപ്പർ നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്.
എൽ.ഇ.ഡിക്ക് ആവശ്യക്കാരേറെ
എൽ.ഇ.ഡി നക്ഷത്രത്തിന് ആവശ്യക്കാരേറെയാണിപ്പോൾ. നൂറുരൂപ മുതൽ 1900 രൂപ വരയുള്ള എൽ.ഇ.ഡി ലൈറ്റുകൾ ലഭ്യമാണ്. വിവിധ നിറത്തിലുള്ള എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. നക്ഷത്രങ്ങൾ നിറഞ്ഞ എൽ.ഇ.ഡി ലൈറ്റുകൾ 400 രൂപ മുതൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |