SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ജെ.സി.ഐ സ്ഥാനാരോഹണം നാളെ

Increase Font Size Decrease Font Size Print Page
jci

നീലേശ്വരം:ജൂനിയർ ചേംബർ ഇന്റർനാഷണൽ നീലേശ്വരത്തിന്റെ 2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് നീലേശ്വരം മാർക്കറ്റ് സ്ക്വയർ ഹാളിൽ നടക്കും. പി.പി.രാജേഷ് 52-ാമത് പ്രസിഡന്റായി ചുമതലയേൽക്കും. ജെ.സി.ഐയുടെ മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ ഭാസ്കർ മുഖ്യാതിഥിയാവും. മുൻ ദേശീയ പ്രസിഡന്റും അഡ്വ.എ.വി.വാമൻ കുമാർ മുഖ്യപ്രഭാഷണം നടത്തും. ജെ.സി ഐ ഇന്ത്യ സോൺ 19 പ്രസിഡന്റ് അരുൺ പ്രഭു വിശിഷ്ടാതിഥിയാകും. 2026 വർഷത്തിൽ ജെ.സി ഐ നീലേശ്വരം നടപ്പിലാക്കാനിരിക്കുന്ന സാമൂഹിക, യുവജന, നേതൃവികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. നീലേശ്വരത്തെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക വികസനത്തിന് ശക്തമായ സംഭാവന നൽകുന്ന നിരവധി പദ്ധതികൾ പുതിയ ഭരണസമിതി നടപ്പിലാക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് പി.പി.രാജേഷ്, സെക്രട്ടറി , ട്രഷറർ അഭിമന്യു, ഡയരക്ടർ കെ.പി.മനു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY