SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

കുളമ്പ് രോഗ നിയന്ത്രണ വാക്സിനേഷൻ

Increase Font Size Decrease Font Size Print Page
vaccine

കണ്ണൂർ: ജില്ലയിൽ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി ഏഴാംഘട്ടവും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടവുംആരംഭിച്ചു. ജനുവരി 23 വരെയുള്ള 30 പ്രവൃത്തി ദിവസങ്ങളിലായി വാക്സിനേഷൻ പൂർത്തിയാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ 136 വാക്സിനേഷൻ സ്‌ക്വാഡുകൾ കർഷകരുടെ വീടുകളിലെത്തി പശു, കാള, എരുമ, പോത്ത് എന്നിവയ്ക്ക് സൗജന്യ കുത്തിവെപ്പ് നൽകും.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ക്ഷീരമേഖലയിൽ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പകർച്ചവ്യാധികൾ തടയാൻ കന്നുകാലികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഡോ. എം വിനോദ് കുമാർ, ഡോ. സി.പി ധനഞ്ജയൻ, ഡോ. പി.കെ പദ്മരാജ്, ഡോ. കിരൺ വിശ്വനാഥ്, ഡോ. പി. ഷൈജി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY