
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 75 വർഷത്തെ ആരോഗ്യസേവന പാരമ്പര്യം അടയാളപ്പെടുത്തുന്ന പ്ലാറ്റിനം ജൂബിലി ചടങ്ങുകൾക്ക് തുടക്കമായി. രംഗപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, പി.ബാലചന്ദ്രൻ എം.എൽ.എ, സംഗീത സംവിധായകനും നടനും ഗായകനും നിർമ്മാതാവുമായ മേജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടറും ജൂബിലി ആഘോഷങ്ങളുടെ ചെയർപേഴ്‌സണുമായ ഫാ. ടെറിൻ മുള്ളക്കര, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി യുടെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
