
തൃശൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി പ്രതിഷേധ സമരം സംഘടിപ്പിക്കും. മുന്നോടിയായി എല്ലാ ജില്ലകളിലും നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഇന്നു മുതൽ സത്യഗ്രഹം നടത്തും. സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ് കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ്.ഗണേശൻ, കെ.ജി.ബാബുരാജ്, വട്ടിയൂർക്കാവ് രവി, ഡോ. പി.പുഷ്പജ, സുരേഷ് ബാബു എളയാവൂർ, ബേപ്പൂർ രാധാകൃഷ്ണൻ, ബിനു എസ്.ചക്കാലയിൽ, ഡോ. ഗോപിമോഹൻ, എം.പി.ജോർജ്, പനങ്ങോട്ടുകോണം വിജയൻ, ആൽബർട്ട് ജോസ്, വി.എസ്.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
