
പത്തനംതിട്ട : അബാൻ മേൽപാല നിർമാണത്തിന്റെ ഭാഗമായി തിരുവല്ല കുമ്പഴ റോഡിൽ അബാൻ ജംഗ്ഷൻ ഭാഗത്ത് വാഹന ഗതാഗതം ഇന്ന് മുതൽ താൽകാലികമായി നിരോധിച്ചു. കുമ്പഴ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ താൽകാലിക ഡൈവേർഷൻ റോഡ് വഴിയും വലിയ വാഹനങ്ങൾ മിനി സിവിൽ സ്‌റ്റേഷനിൽ നിന്ന് എസ്.പി ഓഫീസ് മൈലപ്ര വഴിയും പോകണം. പത്തനംതിട്ട നഗരത്തിലേക്ക് പോകുന്ന വാഹനങ്ങൾ കണ്ണങ്കര ജംഗ്ഷനിൽ നിന്ന് റിംഗ് റോഡിൽ കല്ലറകടവ് ജംഗ്ഷനിലൂടെ പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
