
കല്ലമ്പലം:മാവിൻമൂട് നവോദയം ഗ്രന്ഥശാല 'സൈബർ യുഗത്തിലെ മാദ്ധ്യമങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജയപ്രകാശ് വെട്ടിയറ,എം.എസ്.മനു,മഹേഷ് കല്ലമ്പലം,നിസാം ആറ്റിങ്ങൽ,പ്രതീഷ്.എം.ജി, കവി ശശി മാവിൻമൂട്,ഗ്രന്ഥശാല സെക്രട്ടറി ബി.രാജലാൽ തുടങ്ങിയവർ പങ്കെടുത്തു. ടെലിവിഷൻ അവാർഡ് നേടിയ പ്രതീഷ്. എം. ജി,കവി മണമ്പൂർ രാജൻബാബു എന്നിവരെ ആദരിച്ചു. കഥാകൃത്ത് എം. രാഘവന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
