
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന വേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹം രഥഘോഷയാത്രയായി 29ന് ശിവഗിരിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളായി.
ഇലവുംതിട്ട ശ്രീനാരായണ ധർമ്മപരിഷത്തിന്റെയും സരസകവി മൂലൂർ സ്മാരക കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാകും വിഗ്രഹം എത്തിക്കുക. ഗുരുദേവ ശിഷ്യ പ്രമുഖൻ സരസകവി മൂലൂർഎസ്.പത്മനാഭപ്പണിക്കരുടെ വസതിയായ കേരളവർമ്മ സൗദത്തിൽ നിന്നും പീതാംബരധാരികളായ 5 പേർ 1932-ൽ പ്രഥമ തീർത്ഥാടകരായി പുറപ്പെട്ടതിന്റെ സ്മരണ നിലനിറുത്തിയാണ് മൂലൂർ ഭവനത്തിൽ നിന്നും വർഷം തോറും ഗുരുദേവ വിഗ്രഹം ശിവഗിരിയിൽ എത്തിക്കുന്നത്. സ്വാഗതസംഘം ചെയർമാൻ പിങ്കി ശ്രീധരൻ, സെക്രട്ടറി പി.ശ്രീകുമാർ, കോ-ഓർഡിനേറ്റർ കെ. ജി. സുരേന്ദ്രൻ എന്നിവർ രഥഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടന ലോഗോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |