
വർക്കല: 75-ാമത് നാരായണ ഗുരുകുല കൺവെൻഷന് 23ന് വർക്കല നാരായണ ഗുരുകുലത്തിൽ തുടക്കമാകും.29ന് സമാപിക്കും.
23ന് രാവിലെ 9ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാമന്ദിരാങ്കണത്തിൽ പതാക ഉയർത്തും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: ഗുരുമുനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ. 10ന് ചാണക്യ യൂണിവേഴ്സിറ്റി ചാൻസലർ ഡോ.എസ്.സോമനാഥൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. . ഉച്ചയ്ക്ക് 12ന് സെമിനാർ. വൈകിട്ട് 4.30ന് സമാപന ചർച്ച- അവലോകനം: ഡോ.എസ്.ഓമന, രാത്രി 7ന് പ്രാർത്ഥനായോഗം, പ്രവചനം: സ്വാമി തന്മയ, സ്വാമിനി ജ്യോതിർമയി ഭാരതി, 8.30ന് സംഗീതസദസ്. 24ന് രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: ഗുരു മുനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ, 1045ന്
സെമിനാർ.വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപന ചർച്ച, അവലോകനം: ഡോ.പ്രഭാവതി പ്രസന്നകുമാർ, രാത്രി 7ന് പ്രാർത്ഥനായോഗം, ക്രിസ്മസ് ആഘോഷം. സ്വാമി മന്ത്രചൈതന്യ ക്രിസ്മസ് സന്ദേശം നൽകും. 8.30ന് ബാവുൾ സംഗീതം. 25ന് രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: ഗുരുമിനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ, 10.45ന്സെമിനാർ. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപന ചർച്ച, അവലോകനം: രജികുമാർ.ടി.ആർ, 7ന് പ്രാർത്ഥനായോഗം, പ്രവചനം: സ്വാമി തത്ത്വതീർത്ഥ, ബ്രഹ്മചാരി ശിവദാസ്. 8.30ന് കലാപരിപാടി വീണാനാദ സംഗമം. 26ന് രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: ഗുരുമിനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ, 10.45ന് സെമിനാർ .
വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപനചർച്ച, അവലോകനം: ബ്രഹ്മചാരി രാജൻ, 7ന് പ്രാർത്ഥനായോഗം, പ്രവചനം: സ്വാമി രാമകൃഷ്ണൻ, സ്വാമി വിദ്യാധിരാജ, ബ്രഹ്മചാരി അനിൽപ്രാണേശ്വരൻ, 8.30ന് സംഗീതപരിപാടി.
27ന് രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: ഗുരുമിനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ, 10.45ന് സെമിനാർ. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപനചർച്ച, അവലോകനം: സ്മരൺ, 7ന് പ്രാർത്ഥനായോഗം, പ്രവചനം: ബ്രഹ്മചാരി രാജൻ, ബ്രഹ്മചാരി വർഗ്ഗീസ്. 8.30ന് സംഗീതപരിപാടി. 28ന് രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം. പ്രവചനം: ഗുരുമിനിനാരായണപ്രസാദ്, സ്വാമി ത്യാഗീശ്വരൻ, 10.45ന് സെമിനാർ.
വൈകിട്ട് 3.30ന് സൗഹൃദ സംഗമം. കൺവെൻഷൻ അവലോകനം: ഡോ.എസ്.ജയപ്രകാശ്, രാത്രി 7ന് പ്രാർത്ഥനായോഗം പ്രവചനം: ഗുരുമുനിനാരായണപ്രസാദ്, സി.എച്ച്.മുസ്തഫമൗലവി, 8.30ന് നൃത്തനൃത്യങ്ങൾ. 29ന് രാവിലെ 9ന് ഗുരുനാരായണഗിരിയിലേക്ക് ശാന്തിയാത്ര, 9.30ന് ഹോമം, ഉപനിഷത്ത് പാരായണം, നവവത്സര സന്ദേശം: ഗുരുമുനിനാരായണപ്രസാദ്. 10.40ന് ഗുരുകുല സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |