
കാഞ്ഞങ്ങാട് : മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ ഇനി മുതൽ വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ആരോഗ്യ. ഇൻഷുറൻസ് പദ്ധതിയായ ഇ.സി എച്ച്.എസിന്റെ പരിരക്ഷ ലഭിക്കും. ഇ.സി എച്ച്.എസ് സേവനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ആശുപത്രിയാണ് സജ്ഞീവനി. ബ്രിഗേഡിയർ ടി.സി.അബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു ആശുപത്രി ഡയറക്ടർ നാരായണൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ നായർ,കേണൽ കമലാക്ഷൻ, കേണൽ ദാമോദരൻ ,എക്സ് സർവ്വീസ് ജില്ല പ്രസിഡന്റ് സ്‌ക്വാഡ്രൻ ലീഡർ കെ.നാരായണൻ നായർ , ലഫ്റ്റനന്റ് തമ്പാൻ നമ്പ്യാർ,സിംസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.എം.ആർ.നമ്പ്യാർ,ഡോ.സിറിയക്ക് എന്നിവർ സംസാരിച്ചു.കണ്ണൂർ കാസർകോട് ജില്ലയിലെ ഇ.സി.എച്ച്.എസ്. ഇൻഷുറൻസ് ഉള്ള വിമുക്തഭടന്മാർക്കും ആശ്രിതർക്കും പദ്ധതി മുഖേന സിംസ് ആശുപത്രിയിൽ ചികിത്സ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |