
പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കും നിയമ, സാമൂഹിക, വൈകാരിക പിന്തുണ നൽകാൻ സംസ്ഥാന സർക്കാരിന്റെ കീഴിൽ കുടുംബശ്രീ ജില്ലാ മിഷൻ തുടങ്ങിയ സ്‌നേഹിതയ്ക്ക് എട്ടു വയസ്. 2017 ഡിസംബർ 19ന് ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്‌നേഹിതയുടെ ആസ്ഥാനം പന്തളമാണ്. ഈ വർഷം ജനുവരിയിൽ 64 പേർ പ്രതികളായ പോക്സോ കേസിന്റെ ചുരുളഴിഞ്ഞത് സ്നേഹിതയുടെ കൗൺസലിംഗ് പരിപാടിയ്ക്കിടെയാണ്.
സബ് സെന്റർ പെരുനാട്ടിൽ
സ്‌നേഹിതയുടെ സേവനങ്ങൾ എത്താത്ത ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പരിഗണന ലഭിക്കാനായി സബ് സെന്ററുകൾ ആരംഭിച്ചു. പെരുനാടാണ് പുതിയ സബ് സെന്റർ. ഉൾപ്രദേശത്ത് താമസിക്കുന്ന പട്ടികജാതി പട്ടികവർഗ ജന വിഭാഗത്തിന് കൂടെ ഈ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പെരുന്നാട് ശബരിമല ഇടത്താവളത്തിൽ സബ് സെന്റർ തുടങ്ങിയത്. സെന്ററിന്റെ പ്രവർത്തിസമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. പകൽ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ താമസ സൗകര്യം ലഭ്യമല്ല. താമസസൗകര്യത്തിന് സെന്ററിനെ സമീപിക്കുന്നവർക്ക് സഹായം ലഭ്യമാക്കും.
സ്‌നേഹിതയെ നയിക്കുന്നവർ
സേവനദാതാവ് : 5
കൗൺസിലർ : 2
ഓഫീസ് അസിസ്റ്റന്റ് : 1
സെക്യുരിറ്റി : 2
കെയർടേക്കർ : 1
♦ പ്രവർത്തനങ്ങൾ
1. വനിതകൾക്ക് സുരക്ഷയും സംരക്ഷണവും,
അടിയന്തര സഹായം, കൗൺസലിംഗ്.
2. പിന്തുണയും മാർഗനിർദേശവും നിയമ നിർദേശവും.
3. ആവശ്യമായ ഘട്ടങ്ങളിൽ താൽക്കാലിക താമസസൗകര്യം.
4. സർക്കാർ, ഇതര സ്ഥാപനങ്ങളുടെ സേവനം.
5. ബോധവൽക്കരണ ക്ലാസ്.
6. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സൗകര്യം.
2017 മുതൽ ഇതുവരെ
റിപ്പോർട്ട് ചെയ്ത കേസുകൾ
ആകെ : 3682
നേരിട്ടുള്ള കേസുകൾ : 1603
ഫോൺ വഴി റിപ്പോർട്ട് ചെയ്ത കേസുകൾ : 2079
ഗാർഹികാതിക്രമം: 373
കൗൺസലിംഗ് : 1738
കുട്ടികളുടെ പ്രശ്നം: 465
പോക്സോ : 45
വൃദ്ധരുടെ പ്രശ്നം : 193
താൽക്കാലിക സംരക്ഷണം : 382
മറ്റുള്ളവ : 486
പരാതി അറിയിക്കാം :
ഫോൺ : 04734250 244, 1800 425 1244, 8547549665, snehithapta1@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |