
കേരളസർവകലാശാല സോഷ്യോളജി പഠന വകുപ്പിന്റെ കീഴിലുള്ള ഒപ്പം പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ എം.എ . 22 ന് രാവിലെ 10.30 ന് കേരളസർവകലാശാല സോഷ്യോളജി പഠന വിഭാഗത്തിലെത്തണം. വിവരങ്ങൾക്ക് : 9496114094.
കേരളസർവകലാശാല ആർക്കിയോളജി പഠന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്ററുടെ ഒഴിവുണ്ട്. യോഗ്യത: ആർക്കിയോളജിയിൽ എം.എ . 29 ന് രാവിലെ 11ന് ഇക്കണോമിക്സ് പഠന വിഭാഗത്തിൽ വാക് – ഇൻ ഇന്റർവ്യൂവിനെത്തണം. വിവരങ്ങൾക്ക് : 9846276539, 9426536305.
കമ്പ്യൂട്ടർ കോഴ്സ്
എൽ.ബി.എസ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിൽ എസ്.എസ്.എൽ.സി വിജയിച്ചവർക്ക് 30വരെ www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2560333, 9995005055.
സി.ഇ.ടിയിൽ ഒഴിവ്
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് പാർട്ട് ടൈം ഡിഗ്രി കോഴ്സിൽ സിവിൽ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. എഴുത്തുപരീക്ഷയും അഭിമുഖവും 30ന് രാവിലെ പത്തിന് കോളേജിൽ നടത്തും. വിവരങ്ങൾക്ക്: https://www.cet.ac.in, 0471 2998391.
അവാർഡിന് അപേക്ഷിക്കാം
അദ്ധ്യാപകലോകം അവാർഡിന് കൃതികൾ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ രചിച്ച കവിതാ സമാഹാരത്തിനാണ് അവാർഡ്. 2024 ജനുവരി 1 ശേഷം പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 2026 ഫെബ്രുവരിയിൽ കോട്ടയത്ത് നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് വിതരണം ചെയ്യും. അപേക്ഷയോടൊപ്പം കൃതിയുടെ മൂന്ന് കോപ്പി 2026 ജനുവരി 15 നകം ലഭിക്കത്തക്കവിധം ചീഫ് എഡിറ്റർ, അദ്ധ്യാപകലോകം, കെ.എസ്.ടി.എ സംസ്ഥാന സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് അദ്ധ്യാപകലോകം അവാർഡ് 2025 എന്ന് രേഖപ്പെടുത്തണം.
പി. ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് വിതരണം
തിരുവനന്തപുരം: പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം പി.ജി സംസ്കൃതി കേന്ദ്രം കേരള സർവകലാശാലയിൽ ഏർപ്പെടുത്തിയ പ്രഥമ 'പി. ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ്' മന്ത്രി എം.ബി. രാജേഷ് വിതരണം ചെയ്തു. ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, ചരിത്രവിഭാഗം മേധാവി ഡോ.എ. ഷാജി, ഡോ. ഷിജുഖാൻ, അഡ്വ. മുരളീധരൻ, പി.ജി സംസ്കൃതി കേന്ദ്രം സെക്രട്ടറി ആർ. പാർവതി ദേവി എന്നിവർ പങ്കെടുത്തു.
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്ന് ചരിത്ര വിഭാഗം എം.എ പരീക്ഷയിൽ യഥാക്രമം 2023, 2024, 2025 വർഷങ്ങളിൽ ഒന്നാം റാങ്ക് നേടിയ അഞ്ജലി എം., ഫെമിന എസ്.എസ്., ശരണ്യ രഘു എന്നിവരാണ് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്കാരത്തിന് അർഹരായത്.
പുരസ്കാര ദാനത്തിന് ശേഷം സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ഡോ. കെ.എൻ. ഗണേഷ്, ഡോ. രാജേഷ് കോമത്ത്, ഡോ. പി. ജിനിമോൻ, ലിബിന എം.എച്ച്. എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |