
കേരള സർവകലാശാല ബി.എ/ബി.കോം/ബി.എ അഫ്സൽഉൽഉലാമ/ബി.ബി.എ/ബി.കോം അഡിഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ ബി.കോം അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 24 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 31 വരെയും പിഴയോടെ ജനുവരി 20 വരെയും അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരി 6 മുതൽ ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജനുവരി 7 മുതൽ നടക്കും.
കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2013 സ്കീം – മേഴ്സിചാൻസ്), ഒക്ടോബർ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാലാം ബാച്ചിന്റെ ഒന്നാം സെമസ്റ്റർ 2024- ജനുവരി അഡ്മിഷൻ
യു.ജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in ലും സ്റ്റുഡന്റ് പോർട്ടൽ ലോഗിനിലും ലഭിക്കും. അവസാന തീയതിക്ക് മുമ്പായി അസൈൻമെന്റുകൾ സമർപ്പിട്ടും റിസൾട്ടിൽ ഉൾപ്പെടാത്തവർ അതത് ലേണർ സപ്പോർട്ട് സെന്ററുകളുമായി ബന്ധപ്പെടണം. കോഴ്സ് തിരിച്ചുള്ള മാർക്കുകൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷം പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാനും നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ചതിന് ശേഷം റീവാല്യൂവേഷന് അപേക്ഷിക്കാൻ അവസരമുണ്ടായിരിക്കില്ല. ഈമാസം 31ന് മുമ്പ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കണം.
ഓർമിക്കാൻ....
എം.ബി.ബി.എസ്, ബി.ഡി.എസ് അലോട്ട്മെന്റ് ഷെഡ്യൂൾ
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ബി.ഡി.എസ് കോഴ്സുകളുടെ സ്പെഷ്യൽ സ്ട്രേ സ്റ്റേറ്റ് കൗൺസലിംഗ് ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് 20 മുതൽ 23വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ഡിലീഷൻ/പുനഃക്രമീകരണം എന്നിവയ്ക്ക് സൗകര്യമുണ്ട്. എം.ബി.ബി.എസ് കോഴ്സുകളിലെ ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക് www.cee.kerala.gov. in. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
ആയുർവേദ, ഹോമിയോ പ്രവേശനം
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 20ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300
യു.ജി.സി നെറ്റ് സബ്ജക്ട് വൈസ് പരീക്ഷാ തീയതി:- യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷ ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെ നടക്കും. ഓരോ സബ്ജക്ടിന്റെയും പരീക്ഷാ തീയതി nta.ac.in ൽ.
പി.ജി മെഡിക്കൽ പ്രവേശനം
പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റിനായി ഓപ്ഷനുകൾ സ്ഥിരീകരിക്കുന്നതിനും, പുനഃക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ ഒഴിവാക്കാനും www.cee.kerala.gov.in ൽ 20ന് ഉച്ചയ്ക്ക് രണ്ടു വരെ അവസരം. പുതുതായി ഉൾപ്പെടുത്തിയ സീറ്റുകളിലേക്കും ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 – 2525300 , 2332120, 2338487
എൽ.എൽ.എം
അലോട്ട്മെന്റ്
സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ എൽ.എൽ.എം പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 22ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2332120,0471-2338487,0471-2525300.
ഐ.സി.എ.ഐ സി.എ അഡ്മിറ്റ് കാർഡ്:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തുന്ന സി.എ ഇന്റർ, ഫൈനൽ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജനുവരി 5 മുതൽ 16 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: eservices.icai.org.
എൽ എൽ.ബി ഫീസ് റീഫണ്ട്
ത്രിവത്സര എൽ എൽ.ബി കോഴ്സിന് അപേക്ഷിച്ചവരിൽ ഫീസ് റീഫണ്ടിന് അർഹരായവരുടെ ലിസ്റ്ര് www.cee.kerala.gov.in ൽ. 25ന് വൈകിട്ട് 5നകം വെബ്സൈറ്റിൽ അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
സംയോജിത പഞ്ചവത്സര എൽ എൽ.ബി കോഴ്സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ സംയോജിത പഞ്ചവത്സര എൽ എൽ.ബി 2025-കാൻഡിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾ അക്കൗണ്ട് വിവരങ്ങൾ 25ന് വൈകിട്ട് 5നു മുമ്പായി പരിശോധിച്ച് സ്ഥിരീകരിക്കണം. വിവരങ്ങൾക്ക് www.cee.kerala.gov.in .
തീയതി നീട്ടി
2024-28 ബാച്ച് സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പ് രണ്ടാം വർഷ റിന്യൂവലിനുള്ള അപേക്ഷ കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ലഭ്യമാക്കേണ്ട തീയതി 24 വരെ നീട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |