പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് നടക്കും. കാഷ്യർ, സെയിൽസ്മാൻ, സൂപ്പർവൈസർ( ഇലക്‌ട്രോണിക്സ്, ഇലക്ട്രിക്കൽ), ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, 300 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം എത്തിച്ചേരണം. ഫോൺ: 0491 2505435, 2505204.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |