പാലക്കാട്: മേരാ യുവഭാരത് സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് സബ് കളക്ടർ രവി മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി അദ്ധ്യക്ഷയായി. മേര യുവ ഭാരത് റിട്ട. അക്കൗണ്ട് പ്രോഗ്രാം അസിസ്റ്റന്റ് എൻ.കർപ്പകം, സേവക് മാനേജർ എം.സജിന, രവികുമാർ, സുജിത്ത് എഡ്വിൻ പെരെര എന്നിവർ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ നേതൃത്വഗുണം, വ്യക്തിത്വ വികസനം, ആശയവിനിമയം, സാമ്പത്തിക സാക്ഷരത, സംരംഭകത്വം എന്നി വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകളെടുക്കും. ക്യാമ്പ് 21ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |