പാവറട്ടി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി നിയമത്തിനെതിരെ സി.പി.എം വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടൂർ സെന്ററിൽ പ്രതിഷേധ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി.മനോഹരൻ, ശോഭന മുരളി, പി.വി.അലി എന്നിവർ സംസാരിച്ചു. പൂവത്തൂരിൻ സി.പി.എം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഏരിയാ കമ്മിറ്റി അംഗം പി.ജി.സുബിദാസ് ഉദ്ഘാടനം ചെയ്തു. ആഷിക്ക് വലിയകത്ത് അദ്ധ്യക്ഷനായി. ബി.ആർ.സന്തോഷ്, സി എഫ്.രാജൻ, ആർ.എ.അബ്ദുൾ ഹക്കിം, കൃഷ്ണൻ തുപ്പത്ത്, തുളസി രാമചന്ദ്രൻ, ലതി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |