
തെള്ളിയൂർക്കാവ് : പഞ്ചവർണ്ണ പ്രകൃതികൂട്ടുകളിൽ തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ കളമെഴുതിപ്പാട്ട് അവസാന ഘട്ടത്തിലേക്ക്. ചുവന്ന സിന്ദൂരവും അരിപ്പൊടി വെള്ളയും ഉമിക്കരി കറുപ്പും മഞ്ഞൾപ്പൊടി മഞ്ഞയും കൂടാതെ വാകയിലപ്പൊടി ഹരിത വർണ്ണവും ഏകുമ്പോൾ പഞ്ച വർണ്ണമായി. ബുധനൂർ പ്രവീൺ പുരുഷോത്തമനാണ് ഇക്കുറി ഓരോ വീട്ടുകാർക്കായി ഭദ്രകാളി കളം ചമക്കുന്നത്. 41ദിനം നീളുന്ന കളമെഴുത്തിന്റെ അവസാനത്തെ എഴുസുന്ദര രാത്രികളിലാണ് പാളകോലങ്ങളിൽ ചൂട്ടുപടയണി നടക്കുന്നത്. ഇന്ന് രാത്രി 9ന് പടയണിക്ക് ചൂട്ടുവയ്ക്കും. 22ന് ചൂരൽ അടവി. 24ന് ഇടപടയണി. 25ന് വലിയ പടയണി. 26ന് പുലർച്ചെ മംഗള ഭൈരവിയോടെ പടയണിക്ക് സമാപനം കുറിക്കും. 26നാണ് 41-ാംകളമെഴുതിപ്പാട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |