മലപ്പുറം: ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കാൻ എത്രകാലം കാത്തിരിക്കണം?. അപേക്ഷ നൽകി മാസങ്ങളായിട്ടും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ജില്ലയിലെ 5,036 ഭിന്നശേഷിക്കാർ. ഇതിൽ 3,025 അപേക്ഷകർ ആറ് മാസം മുതൽ ഒരുവർഷം വരെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. 861 അപേക്ഷകൾ മൂന്നിനും ആറ് മാസത്തിനും ഇടയിൽ ലഭിച്ചവയാണ്. ശേഷിക്കുന്ന 1,150 അപേക്ഷകൾ മാത്രമാണ് കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചവ.
അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യു.ഡി.ഐ.ഡി കാർഡും ഡിസബിലിറ്റി സർട്ടിഫിക്കറ്റും നൽകേണ്ടത്. ജില്ലാ, താലൂക്ക്, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡുകൾ ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗങ്ങൾ, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഡിക്കൽ ബോർഡിൽ ഉണ്ടാവുക.
വേണം വേഗത്തിൽ പരിഹാരം
ആശുപത്രി ....................... അപേക്ഷകൾ ............. ആറ് മാസത്തിൽ കൂടുതൽ പഴക്കം
തിരൂർ ജില്ലാശുപത്രി .................... 784 ............................................ 442
പെരിന്തൽമണ്ണ ജില്ലാശുപത്രി ....... 428 ............................................ 224
നിലമ്പൂർ ജില്ലാശുപത്രി .................. 754 ........................................... 472
മലപ്പുറം താലൂക്കാശുപത്രി ........... 754 ............................................ 472
പൊന്നാനി താലൂക്കാശുപത്രി ..... 169 ............................................ 52
ജില്ലാ മെഡിക്കൽ ഓഫീസ് ............. 746 ............................................. 621
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |