തൃക്കാക്കര: ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. തൊഴിലെടുക്കുന്നവരെ പാപ്പരാക്കി കൂലി അടിമകളാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു അദ്ധ്യക്ഷനായി. പി.കെ. രാജേഷ്, പി.കെ. സുധീർ, പ്രേമേഷ് വി. ബാബു, കെ.പി. ആൽബർട്ട്, അജിത് അരവിന്ദ്, ആന്റണി പരവര, പി.പി. ദിലീപ്, സി.ഡി. ദിലീപ് , കെ.കെ. സുമേഷ്, കെടി. രാജേന്ദ്രൻ,സി.സി. സിദ്ധാർത്ഥൻ, സൻഷ മിജു, പി.വി. പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |