
തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഗുരു കോളേജിലെ യൂണിയൻ ഉദ്ഘാടനവും ആർട്‌സ് ക്ലബ് ഉദ്ഘാടനവും നടത്തി. യൂണിയൻ ഉദ്ഘാടനം നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം അമൽ ടി. പ്രേമൻ നിർവഹിച്ചു. ആർട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിയുക്ത ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി.സോമൻ നിർവഹിച്ചു. കോളേജ് കലോത്സവം നിയുക്ത പഞ്ചായത്തംഗം നിഷ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ കെ.എസ്. അതുൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എസ്. ഷിബു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ലോഗോകൾ പ്രകാശനം ചെയ്തു. ചടങ്ങിൽ നരേന്ദ്രൻ തയ്യിൽ, പി.ആർ. ടിന്റു, പി.ബി. മണിക്കുട്ടി, വി.ഐ. റഫീക്ക്, സുരജ് കൃഷ്ണ, സൗരവ്,പൂജ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |