തൃപ്രയാർ : കേരള ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കം. രാവിലെ പ്രകടനവും പതാക ഉയർത്തലും നടത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പ്രമോദ് അദ്ധ്യക്ഷനായി. കെ.സി. സജൻ, ടി.എം. ബിന്ദു, കെ.ബി. ഫെർഡി, അനീഷ് ലോറൻസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംഘാടക സമിതി ചെയർമാൻ എം.എ. ഹാരിസ് ബാബു, പി. കെ. ഡേവീസ്, സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, എം.എ. അരുൺകുമാർ, ഇ.നന്ദകുമാർ, ഐ.ബി. ശ്രീകുമാർ, എം.എസ്. ബീന, സി.ടി. ശ്രീജ, സി.സാജൻ ഇഗ്‌നേഷ്യസ്, ടി. വിനോദിനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |