
തൃശൂർ: കഞ്ചിക്കോട് അട്ടപ്പള്ളം പ്രദേശത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബാഗേൽ (40) എന്ന അതിഥി തൊഴിലാളി ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും ഗൗരവകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നിയമനടപടി സ്വീകരിക്കും. സാങ്കേതികമായി രജിസ്റ്റർ ചെയ്ത തൊഴിലാളി അല്ലാത്തതിനാൽ കുടിയേറ്റ തൊഴിലാളി നിയമപ്രകാരമുള്ള ധനസഹായത്തിന് ഇദ്ദേഹത്തിന് അർഹതയില്ല. എന്നാൽ ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട്, മൃതദേഹം ഛത്തീസ്ഗഡിലെ വസതിയിൽ എത്തിക്കാനുള്ള ചെലവും ക്രമീകരണങ്ങളും സർക്കാർ മുൻകൈയ്യെടുത്ത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |