തൃശൂർ: ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ പോസ്റ്റൽ ബാലറ്റിലൂടെ സർക്കാരിനെതിരെ ജീവനക്കാരുടെ വികാരം പ്രകടിപ്പിച്ച സർക്കാർ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് കളക്ടറേറ്റിന് മുന്നിൽ കെ.ജി.ഒ.യു പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.ബി അജിത്ത്കുമാർ, സി.എം.അനീഷ്, ജി.സബിത, പി.എസ്. അനിത, കെ.പി.ഗിരീഷ്, പി.ആർ. അനൂപ്, ഷാഹിദ, പ്രിയദർശിനി,വി.പി പ്രകാശ്, കെ.ജി രാജേഷ്, ദിലീപ് കുമാർ, ജയകൃഷ്ണൻ, അയ്യപ്പകുമാർ, അനൂപ്, ലിൻസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു. ജീവനക്കാരുടെ പോസ്റ്റൽ ബാലറ്റിൽ ഗണ്യമായ കുറവാണ് സർക്കാർ അനുകൂല സ്ഥാനാർത്ഥികൾക്ക് ലഭിച്ചതെന്നും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ പ്രതിഷേധം ഇതിലും ഭയാനകമാകുമായിരുന്നെന്നും സംസ്ഥാന സെക്രട്ടറി പി. രാമചന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |