
ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം വിവിധപരിപാടികളോടെ ആഘോഷിക്കും. 12 ദിവസം നീണ്ടു നിൽക്കുന്ന ആചാരാനുഷ്ഠാന പരിപാടികൾ 23 ന് ആരംഭിക്കും. പട്ടും താലിയും ചാർത്തൽ 12 ദിവസങ്ങളിലും ഉണ്ടാകും. വിശേഷാൽ അഭിഷേകം, അർച്ചന, പൂജ, വേദജപം, പുരാണ പാരായണം, ബ്രാഹ്മണിപ്പാട്ട്, നിറമാല ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെയും വേദ പണ്ഡിതരുടെയും മുഖ്യകാർമ്മികത്വത്തിൽ മംഗല്യ പൂജയുണ്ടാകും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും. തിരുവാതിരക്കളി അരങ്ങേറും. തിരുവാതിര നാളിൽ പ്രത്യേക പൂജകളും കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എൻ.കെ. ബാലകൃഷ്ണൻ, സി.ഹരിദാസ്, ഇ.പ്രഭാകരൻ, പി.ജയപ്രകാശ്, സി.ചന്ദ്രശേഖരൻ, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |