കൊല്ലം: മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലു യുവാക്കൾ പിടിയിൽ. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗ്രേഡ് എസ്.ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ രാജീവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കൊല്ലം പോർട്ട് ഭാഗത്ത് ലഹരി ഉപയോഗം കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പൊലീസുകാർ സ്ഥലത്ത് മദ്യപിച്ചിരുന്ന സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ പ്രകോപിതരായ യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലെ മനു, വിമൽ, സഞ്ജയ്, ടോജിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |