SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.11 PM IST

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ഹിറ്റ്

Increase Font Size Decrease Font Size Print Page
ksrtc

കോട്ടയം: കെ.എസ്.ആർ.ടി.സി. യുടെ ബഡ്ജറ്റ് ടൂറിസം പദ്ധതി ജില്ലയിൽ ഹിറ്റ്. നവംബറിലെ വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയിൽനിന്നുള്ള ടൂറിസം സർവീസും കോട്ടയം ജില്ലയുടെ കണക്കിലാണുൾപ്പെടുത്തുന്നത്.

സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് സർവീസ്.
അവധിക്കാലം മുന്നിൽക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ഞായറാഴ്ച മുതൽ പ്രത്യേക അവധിക്കാല യാത്രകൾ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്.

ആഡംബര കപ്പൽ യാത്രയും
പുലർച്ചെ അഞ്ചിന് ആരംഭിച്ച് വൈകിട്ട് അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയിൽ നെഫർട്ടിറ്റി എന്ന ആഡംബര കപ്പൽ യാത്രയും ബഡ്ജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പൽ ചാർജും ഉൾപ്പെടുന്നതാണ് പാക്കേജ്. ശിവഗിരിതീർഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദർശനം തുടങ്ങിയ പാക്കേജുകളുമുണ്ട്. ബുക്കിംഗ് നമ്പർ : എരുമേലി : 9562269963, പൊൻകുന്നം : 9497888032, ഈരാറ്റുപേട്ട : 9497700814, പാലാ : 9447572249, വൈക്കം : 9995987321, കോട്ടയം : 8089158178, ചങ്ങനാശേരി : 8086163011, കൂത്താട്ടുകുളം : 9497415696.

ക്രിസ്മസ് അവധി ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

(പ്രശാന്ത് വേലിക്കകം, ജില്ലാ കോ-ഓർഡിനേറ്റർ)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY