
നെയ്യാറ്റിൻകര: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുപുറം പഞ്ചായത്തിലെ തിരുപുറം വാർഡിൽ നിന്ന് വിജയിച്ച ജില്ലാ ഉപഭോക്തൃ സമിതി നെയ്യാറ്റിൻകര താലൂക്ക് ട്രഷറർ തിരുപുറം സതീഷ് കുമാറിനെ താലൂക്ക് സമിതിയുടെ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഡി.വേണുഗോപാൽ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് പി.വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.വി.ഹരികുമാർ,ഭാരവാഹികളായ തിരുപുറം സോമശേഖരൻ നായർ,ഇ. ഫാലലോചനൻ നായർ,നെയ്യാറ്റിൻകര ജയചന്ദ്രൻ,പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |