
കാഞ്ഞങ്ങാട് :കാസർകോട് ജില്ലയെ എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കനിവ് കൊളവയൽ പ്രവാസി കൂട്ടായ്മ വാർഷികയോഗo ആവശ്യപ്പെട്ടു.കൊളവയൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സുറൂർ മൊയ്തുഹാജി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കനിവ് പ്രസിഡന്റ് പാലക്കി അബ്ദുൽ റഹിമാൻ ഹാജി, കൊളവയൽ ജമാഅത്ത് പ്രസിഡന്റ് സി. സുലൈമാൻ ഹാജി, പോർഫ പ്രതിനിധി ഖാലിദ് കൊളവയൽ എന്നിവർ പ്രസംഗിച്ചു. മൻസൂർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഓർത്തോ, ഗൈനക്കോളജി, ഐ.എൻ.ടി, ഡയബറ്റിസ്, ശിശുരോഗം, ചർമ്മരോഗം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ പ്രഗത്ഭ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.ജനറൽ സെക്രട്ടറി പി.പി.ബഷീർ സ്വാഗതവും കൺവീനർ ബി.എം.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |