
തൃശൂർ: സാംസ്‌കാരികോത്സവം വർണക്കുട 26 മുതൽ 30വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതോടനുബന്ധിച്ച് നൽകുന്ന ഇന്നസെന്റ് പുരസ്‌കാരം ടൊവിനോ തോമസിനും പി. ജയചന്ദ്രൻ പുരസ്‌കാരം ഗായകൻ ഹരിശങ്കറിനും സമ്മാനിക്കും. 50, 000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരൻ ആനന്ദിന് സ്‌നേഹാദരം സമർപ്പിക്കും. പുരസ്‌കാര വിതരണവും സ്‌നേഹാദരവും മന്ത്രി ആർ. ബിന്ദു നിർവഹിക്കും. തെന്നിന്ത്യയിലെ കലാകാരെ അണിനിരത്തിയാണ് ഇത്തവണയും വർണക്കുട. 26ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയോടെ വർണക്കുടയ്ക്ക് തുടക്കമാകും.വിവിധ പരിപാടികളും അരങ്ങേറും. ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.കെ സുധീഷ്, പി.കെ ഭരതൻ, അഡ്വ. മണികണ്ഠൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |