
കൊടുങ്ങല്ലൂർ: സി.പി.ഐ ചാത്തേടത്തുപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി കെ.എസ്. മോഹൻദാസിന്റെ സ്മരണയ്ക്കായി നഗരസഭ ഒന്നാം വാർഡിൽ ലൈബ്രറി സ്ഥാപിക്കുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. തണ്ടാംകുളം ജംഗ്ഷനിൽ സംഘടിപ്പിച്ച കെ.എസ്.മോഹൻദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ സിജിത്ത് പെട്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.സി.വിപിൻ ചന്ദ്രൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ഖയസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. പ്രഭേഷ്, ടി.കെ. ശക്തിധരൻ, കെ.എം. ബേബി, വി.ജി. ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് അബ്ദുൽ റഹ്മാൻ, ടി.കെ. അജിതൻ, സുധീർ ഗോപിനാഥ്, കെ.പി. തിലകൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |