
തൃശൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, എൻ.ആർ.ജി.ഡബ്ല്യു ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോസ്‌മോൻ ചാക്കുണ്ണി, സി.എൽ. ജോയ്, അഡ്വ. സി.ടി. ജോഫി, വിൻസെന്റ് പുത്തൂർ, സി.ആർ. വത്സൻ, പോൾ എം. ചാക്കോ, ഷൈജു ബഷീർ, ജയിംസ് മുട്ടിക്കൽ, അഡ്വ. ദിപിൻ തെക്കേപുറം എന്നിവർ സംസാരിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം. വർഗീസ്, എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ, പി. ബാലചന്ദ്രൻ, പി.കെ. ഡേവിസ്, കെ.വി. നഫീസ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |