
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കന് 99 മാസം കഠിനതടവും 81,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം പോരുവഴി ശാസ്താനട വലിയത്ത് പുത്തൻവീട്ടിൽ പ്രസാദിനെ (53) യാണ് ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് മഞ്ജിത്താണ് വിധി പ്രസ്ഥാപം നടത്തിയത്.
2023 ജൂലായ് 18നാണ് കേസിനാസ്പദമായ സംഭവം. പ്രതി പൂജയ്ക്കായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. അടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ധന്യ.കെ.എസ് ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ.പി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |